Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thodupuzha Location

തൊ​ടു​പു​ഴ​യി​ൽ ഷൂ​ട്ട് ചെ​യ്താ​ൽ ​ചി​ത്രം പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന അ​ന്ധ​വി​ശ്വാ​സം മാ​റ്റി​യ​ത് വാ​സ​ന്തി​യും ല​ക്ഷ്മി​യും; വി​ന​യ​ൻ  

തൊ​ടു​പു​ഴ​യി​ൽ സി​നി​മ ഷൂ​ട്ട് ചെ​യ്താ​ൽ അ​ത് പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന അ​ന്ധ​വി​ശ്വാ​സ​ത്തെ മാ​റ്റി​മ​റി​ച്ച​ത് താ​നാ​ണെ​ന്ന് സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ.

തൊ​ടു​പു​ഴ​യി​ൽ ഷൂ​ട്ട് ചെ​യ്യു​ന്ന സി​നി​മ​ക​ൾ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന ഭ​യ​ത്താ​ൽ നി​ർ​മാ​താ​ക്ക​ളും സം​വി​ധാ​യ​ക​രും ഒ​ഴി​ഞ്ഞു​മാ​റി​യി​രു​ന്ന കാ​ല​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് വി​ന​യ​ൻ പ​റ​യു​ന്നു.

ത​ന്‍റെ മാ​സ്റ്റ​ർ​പീ​സ് ചി​ത്ര​മാ​യ വാ​സ​ന്തി​യും ല​ക്ഷ്മി​യും പി​ന്നെ ഞാ​നും എ​ന്ന സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​ൻ നി​ശ്ച​യി​ക്കു​മ്പോ​ൾ നേ​രി​ടേ​ണ്ടി വ​ന്ന ക​ടു​ത്ത എ​തി​ർ​പ്പു​ക​ളെ​യും പി​ന്നീ​ട് ആ ​നാ​ട് കൈ​വ​രി​ച്ച സി​നി​മാ വ​ള​ർ​ച്ച​യെ​യും കു​റി​ച്ചാ​ണ് അ​ദ്ദേ​ഹം സോ​ഷ്യ​ൽ മീ​ഡി​യ കു​റി​പ്പി​ലൂ​ടെ മ​ന​സ് തു​റ​ന്ന​ത്. 

ത​മി​ഴ് ഫി​ലിം ‘കാ​ശി’ ഷൂ​ട്ടു ചെ​യ്ത​ത് വാ​സ​ന്തി​യും ല​ക്ഷ്മി​യും പി​ന്നെ ഞാ​നും ഷൂ​ട്ട് ചെ​യ്ത കാ​ഞ്ഞാ​ർ, തൊ​ടു​പു​ഴ ഏ​രി​യ​യി​ൽ ത​ന്നെ ആ​യി​രു​ന്നു. വാ​സ​ന്തി​യു​ടെ ലൊ​ക്കേ​ഷ​ൻ ഫി​ക്സ് ചെ​യ്യു​ന്ന സ​മ​യ​ത്ത് തൊ​ടു​പു​ഴ തെ​ര​ഞ്ഞെ​ടു​ക്ക​രു​തെ​ന്ന് നി​ർ​മാ​താ​വാ​യ വി​ന്ധ്യ​ൻ എ​ന്നെ വ​ള​രെ നി​ർ​ബ​ന്ധി​ച്ചു. 

അ​വി​ടെ ചി​ത്രീ​ക​രി​ച്ച ഏ​തൊ​ക്ക​യോ സി​നി​മ​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ അ​ൺ ല​ക്കി ആ​യ ലൊ​ക്കേ​ഷ​ൻ എ​ന്ന പേ​രി​ൽ ആ​രും ഷൂ​ട്ടിം​ഗി​നു തി​ര​ഞ്ഞെ​ടു​ക്കാ​തി​രു​ന്ന തൊ​ടു​പു​ഴ​യെ പ​ക്ഷേ ല​ക്കി ആ​ക്കി​യ​ത് “വാ​സ​ന്തി” ആ​യി​രു​ന്നു.

പി​ന്നെ ‘കാ​ശി’​യും, ‘മീ​ര​യു​ടെ ദുഃ​ഖ​വും മു​ത്തു​വി​ന്‍റെ സ്വ​പ്ന​വും’ കൂ​ടി ക​ഴി​ഞ്ഞ​തോ​ടെ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കു​ള്ള സി​നി​മാ ലൊ​ക്കേ​ഷ​നാ​യി തൊ​ടു​പു​ഴ മാ​റി.

അ​തി​ന്‍റെ പേ​രി​ൽ തൊ​ടു​പു​ഴ എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യി​രു​ന്ന പി.​ജെ. ജോ​സ​ഫ് പു​റ​പ്പു​ഴ​യി​ൽ വ​ച്ച് എ​നി​ക്കൊ​രു സ്വീ​ക​ര​ണം ത​ന്നെ ന​ൽ​കി. ഇ​ന്ന് തൊ​ടു​പു​ഴ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ന​ല്ല ഭാ​ഗ്യ ലൊ​ക്കേ​ഷ​നാ​ണ്. ശ​രി​ക്കും പ​റ​ഞ്ഞാ​ൽ വി​ശ്വാ​സ​ത്തി​ലു​പ​രി അ​ന്ധ വി​ശ്വാ​സം വി​ഹ​രി​ക്കു​ന്ന ഒ​രു മേ​ഖ​ല​യാ​ണ് സി​നി​മാ മേ​ഖ​ല.’’ വി​ന​യ​ൻ കു​റി​ച്ചു.

Latest News

Corehub Up